ഏഷ്യയുടെ സൗന്ദര്യറാണിയെ ഇന്ന് അറിയാം

ഏഷ്യയുടെ സൗന്ദര്യറാണിയെ ഇന്ന് അറിയാം

_MG_8320കൊച്ചി: ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന മിസ് ഏഷ്യ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിലെ വിജയിയെ ഇന്ന് അറിയാം. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് മിസ് ഏഷ്യ സൗന്ദര്യരാവിന് വേദിയാവുന്നത്. ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലായി 3300 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപ്രായോജകര്‍.
ഏഷ്യയിലെയും യൂറേഷ്യയിലെയും യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കുന്ന മത്സരത്തില്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവ് അങ്കിത കാരാട്ടാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അസര്‍ബൈജാന്‍, ബംഗ്ലാദേശ്, ബലാറസ്, ഭൂട്ടാന്‍, ഇറാന്‍, കസാഖിസ്ഥാന്‍, മലേഷ്യ, മൊള്‍ഡോവ, മ്യാന്മര്‍, നേപ്പാള്‍, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ടിബറ്റ്, ഉക്രൈന്‍, റഷ്യ, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരും രണ്ടാമത് മിസ് ഏഷ്യ വേദിയില്‍ മാറ്റുരയ്ക്കും.

നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ്് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളാണ് മത്സരത്തിനുള്ളത്. വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ ഖാന്‍( ഫാഷന്‍ കൊറിയോഗ്രാഫര്‍), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍), ഡോ. തോമസ് നെച്ചൂപ്പാടം ( സ്‌മൈല്‍ എക്‌സ്‌പേര്‍ട്), ഡോ. ആശ ബിജു (സ്‌കിന്‍ എക്‌സ്‌പേര്‍ട്), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), ജോഷ്‌ന ജോണ്‍സണ്‍ (ഫാഷന്‍ സ്‌റ്റൈലിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ, മോഡലിംഗ് രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ മൂന്നര ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള ഒന്നര ലക്ഷം രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. സെക്കന്റ് റണ്ണറപ്പിനുള്ള ഒരു ലക്ഷം രൂപ നല്‍കുന്നത് വാവ് ഫാക്ടറാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമെ ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റ്, മിസ് വ്യൂവേഴ്‌സ് ചോയിസ്, മിസ് ഫോട്ടോജനിക് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. മിസ് ഏഷ്യയിലൂടെ ലഭിക്കുന്ന ലാഭവിഹിതം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കുമെന്നും ഇതിനോടകം തന്നെ 5 പേര്‍ക്ക് ചികിത്സാസഹായം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരിക്കും സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെയ്ക്കുക. മികച്ച കൊറിയോഗ്രഫര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പി. ശ്രീജിത്താണ് ഇവന്റിലെ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കുന്നത്.

മെഡിമിക്‌സ്, ചുങ്കത്ത് ജ്വല്ലറി, ഗുഡ്‌വിന്‍ ഗ്രൂപ്പ്, ദ ചെന്നൈ സില്‍ക്‌സ്, രഹ്‌ന ഹോംസ് ആന്റ് ഡവലപ്പേഴ്‌സ്, കന്യക, ബ്യൂമൗണ്ട് ദ ഫേണ്‍, ഡി ക്യൂ വാച്ചസ്, മിലാനോ യു.പി.വി.സി ഡോര്‍സ് ആന്റ് വിന്‍ഡോസ്, വാവ് ഫാക്ടര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, പറക്കാട്ട് റിസോര്‍ട്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, റിനൈ മെഡിസിറ്റി, വീകേവീസ് എന്നിവരാണ് മിസ് ഏഷ്യ 2016ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.