ബീവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടില്ല: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ബീവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടില്ല: മന്ത്രി ടി.പി. രാമകൃഷ്ണന്‍

tp-ramakrishnanതിരുവനന്തപുരം: ബീവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്നും വിഷയത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ വര്‍ഷവും 10 ശതമാനം ബീവറേജസ് ഷോപ്പുകള്‍ പൂട്ടുമെന്ന യു.ഡി.എഫിന്റെ മദ്യനയം നടപ്പാവില്ലെന്നും ഈ നിലപാട് തുടര്‍ന്നാല്‍ നിലവിലുള്ള ബീവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ഇടതുസര്‍ക്കാരിന്റെ നയമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്നും മദ്യഉപഭോഗം ഗണ്യമായി വര്‍ധിച്ചെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.