ബേക്ക്ഡ് ഫിഷ് വിത്ത് സ്റ്റഫിംഗ്
ആവശ്യമുള്ള സാധനങ്ങള്‍
സ്റ്റഫിംഗിനുള്ള ചേരുവകള്‍
ബട്ടര്‍ കാല് കപ്പ്
കൊത്തിയരിഞ്ഞ സവാള ഒന്നരക്കപ്പ്
റൊട്ടി പൊടിച്ചത് നാല് കപ്പ്
സെലറി അരിഞ്ഞത് അര കപ്പ്
ഉപ്പ് ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി കാല് ടീസ്പൂണ്‍
ഫിഷ് മസാല പാകത്തിന്
മീന്‍(വലുത്) ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ഉരുക്കുക. സവാള ചേര്‍ത്ത് നിറം മാറുന്നതുവരെ വഴറ്റുക. ബ്രഡ് പൊടിച്ചത് ചേര്‍ക്കുക. നിറം മാറാതെ നന്നായി ഇളക്കി മൊരിച്ചെടുക്കുക. അടുപ്പില്‍നിന്ന് വാങ്ങിയശേഷം ബാക്കി ചേരുവ ചേര്‍ത്ത് ഇളക്കുക. ഇത് മീനിന്റെ അകത്തുവെച്ച് മീന്‍ വേകുന്നതുവരെ ബേക്ക് ചെയ്തെടുക്കുക.
Photo courtesy : Google /images may be subject to copyright