നികുതിയിളവ് ക്രമക്കേട്: മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു
കോട്ടയം: സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. സെപ്റ്റംബര്‍ 13ന് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നാട്ടകം ഗസ്റ്റ് ഹൗസില്‍ അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലായിരുന്നു മാണിയെ ചോദ്യം ചെയ്തത്. അതേസമയം സര്‍ക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്നും നികുതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കുകയാണ് ചെയ്തതെന്നും മാണി പ്രതികരിച്ചു.
Photo courtesy : Google /images may be subject to copyright