ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം

ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം

ameerulകൊച്ചി: ജിഷ വധക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതി അമീറുല്‍ ഇസ്ലാം. ജിഷയെ കൊന്നത് താനല്ലെന്നും സുഹൃത്ത് അനാറുല്‍ ഇസ്ലാമാണെന്നും അമീറുല്‍ പറഞ്ഞു. എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീറുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജിഷ വധക്കേസില്‍ താന്‍ നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും അമീറുല്‍ കോടതിയെ ബോധിപ്പിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അമീറുലിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ജിഷവധക്കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.