പൂ പോലെ മൃദുലമായ ചര്‍മ്മത്തിന്

പൂ പോലെ മൃദുലമായ ചര്‍മ്മത്തിന്

_mg_8915പൂ പോലെ മൃദുലമായ ചര്‍മ്മം സുന്ദരമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി ഇതാ ചില സൂത്രവിദ്യകള്‍…

തക്കാളിനീരും നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തിലും കഴുത്തിലും പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം കഴുകിക്കളയാം.

ആര്യവേപ്പും പച്ചമഞ്ഞളും ചേര്‍ത്തരച്ച് മുഖത്തും ശരീരത്തിലും പുരട്ടുന്നത് ചര്‍മ്മം സുന്ദരമാക്കും.

പാല്‍പ്പാടയും നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം ചര്‍മ്മം തിളങ്ങും.

രണ്ട് ടീസ്പൂണ്‍ തേനും നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ചര്‍മ്മം മൃദുവും സുന്ദരമാവും.

ചര്‍മ്മം മൃദുലമാവാന്‍ രണ്ട് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ നാരങ്ങാ നീര്, ഒരു സ്പൂണ്‍ പാല് എന്നിവ നന്നായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തേന്‍ മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ടു തുടച്ചു മാറ്റുക. ചര്‍മ്മം പട്ടുപോലെ സുന്ദരമാവും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.