ജയിലുകള്‍ ഇല്ലാത്ത കേരളമാണ് തന്റെ സങ്കല്പമെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: ജയിലുകള്‍ ഇല്ലാത്ത കേരളമാണ് തന്റെ സങ്കല്പമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരളത്തില്‍ ആവശ്യത്തിന് പോലീസ് സ്റ്റേഷനും ജയിലുകളും ഇപ്പോള്‍ ഉണ്ടെന്നും വിജിലന്‍സ് ഡയറക്ടറുടെ പുതിയ നിര്‍ദേശം ദുര്വ്യയമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കണമെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസുകളിലും മറ്റും ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് വിജിലന്‍സ് ഓഫീസുകളില്‍ ലോക്കപ്പുകള്‍ തയ്യാറാക്കാന്‍ പദ്ധതിയിടുന്നത്. ജില്ലാ ഓഫീസുകളെ കൂടാതെ നാല് റേഞ്ചുകളിലും മൂന്ന് സ്പെഷ്യല്‍ സെല്ലുകളിലും ലോക്കപ്പുകള്‍ നിര്‍മിക്കാനാണ് പദ്ധതി. വിഷയത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് വിജിലന്‍സ് കത്ത് കൈമാറിയിരുന്നു.
Photo courtesy : Google /images may be subject to copyright