ഇടതുസര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല
കണ്ണൂര്‍: ഇടതുസര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടി മാത്രമാണ് പിണറായി നീതി നടപ്പാക്കുന്നതെന്നും സര്‍ക്കാരിന്റെ അനാസ്ഥക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും സിപിഎമ്മും അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ കണ്ണൂരില്‍ സമാധാനം കൈവരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അസ്ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത് സര്‍ക്കാരിന്റെ ഇരട്ടനീതിക്ക് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Photo courtesy : Google /images may be subject to copyright