അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി പാരിസ്ഥിതികമായി വലിയ നാശനഷ്ടമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതു സംബന്ധിച്ച തീരുമാനം യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും ഇതില്‍നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കാലഹരണപ്പെട്ട സങ്കല്പമാണെന്നും സര്‍ക്കാര്‍ സമവായം ഉണ്ടാക്കി പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുത മന്ത്രിയുടെ വാദം അംഗീകരിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.