അമിതമായി വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

അമിതമായി വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

young woman with glass of mineral water

ദിവസവും 6 മുതല്‍ 8 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. അളവിലുമധികം വെള്ളം കുടിക്കുന്നത് വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ അമിതമായി വെള്ളം കുടിക്കുന്നവരില്‍ ഹൈപോനാട്രീമിയ എന്ന രോഗാവസ്ഥയ്ക്കും സാധ്യത ഏറെയാണെന്ന് അവര്‍ വിലയിരുത്തുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോനാട്രീമിയ. ദാഹം തോന്നാത്ത സമയങ്ങളില്‍ വെള്ളം കുടിക്കുന്നവരില്‍ വെള്ളം ഇറക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന രീതിയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. അമിതമായി വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ…. ഇനി ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കൂ… ആരോഗ്യം സംരക്ഷിക്കൂ…

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.