അഴിമതിക്കാരോട് മൃദുസമീപനമില്ലെന്ന്പിണറായി വിജയന്‍

അഴിമതിക്കാരോട് മൃദുസമീപനമില്ലെന്ന്പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

തൃശ്ശൂര്‍: അഴിമതിക്കാരോട് സര്‍ക്കാരിന് മൃദുസമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കെതിരെയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായി ഇത്തരം സമീപനങ്ങളെ കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോട് സര്‍ക്കാര്‍ പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയ കവചമൊരുക്കില്ലെന്നും ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വിശദമാക്കിയിരുന്നു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.