കാര്‍ഷികമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയന്‍

കാര്‍ഷികമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയന്‍

Pinarayi Vijayan (Facebook - Pinarayi Vijayan)_0ആറന്മുള: കാര്‍ഷികമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തരിശുനിലങ്ങളില്‍ കൃഷി ഇറക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്നും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും കൃഷിയുല്‍പാദനം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഴ കുറഞ്ഞതിനാല്‍ കേരളം കടുത്ത വരള്‍ച്ചയിലേക്കാണ് പോകുന്നതെന്നും അതിന് പരിഹാരമായി മഴവെള്ളം കൂടുതലായി സംഭരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള പാടശേഖരത്ത് വിത്തെറിഞ്ഞ ശേഷം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.