ഹിന്ദുവിവേചനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് കെ.പി. ശശികല

ഹിന്ദുവിവേചനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് കെ.പി. ശശികല

10364187_558571267593890_6551118243165862047_nപാലക്കാട്: ഹിന്ദുവിവേചനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. തനിക്കെതിരെ കേസ് എടുത്തതിനു പിന്നില്‍ സി.പി.എം – മുസ്ലീം ലീഗ് ഗൂഢാലോചനയാണെന്നും ശശികല പറഞ്ഞു.

താന്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്താറില്ലെന്നും മതവിവേചനത്തിനെതിരെയും ന്യൂനപക്ഷ പ്രീണനത്തിനെതിരെയുമാണ് സംസാരിക്കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി. കേസിനെ ധീരമായി നേരിടുമെന്നും അഗ്നിശുദ്ധി നടത്തി തിരിച്ചു വരുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിര കേസ് എടുത്തത് കേരളത്തില്‍ വരാന്‍ പോകുന്ന സി.പി.എം മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ തുടക്കമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് പോലീസാണ് ശശികലക്കെതിരെ കേസ് എടുത്തത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.