ബിഎംഡബ്ല്യു എക്‌സ് 1

ബിഎംഡബ്ല്യു എക്‌സ് 1

 

bmw-x1-long-wheelbase-2ആറ് വര്‍ഷം 7.3 ലക്ഷം കാറുകള്‍ വിറ്റതിനു ശേഷം ബിഎംഡബ്ല്യു ഇതാ പരിഷ്‌കരിച്ച എക്‌സ് 1 പുറത്തിറക്കിയിരിക്കുന്നു. ഈ സമയത്തിനുള്ളില്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ആധുനിക കാലത്തിനിണങ്ങുന്ന, ഒതുക്കമുള്ള ഒരു ആഢംബര ക്രോസ്സോവര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ബിഎംഡബ്ല്യു ശ്രമിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ പഴയ മോഡലിനോട് പുതിയ മോഡലിന് യാതൊരു ബന്ധവുമില്ല. കാരണം പഴയ മോഡല്‍ കാര്‍ ഇടുങ്ങിയതും അപൂര്‍ണ്ണതയോടെ തീര്‍ക്കപ്പെട്ടതും കാഴ്ചയ്ക്ക് അഴകുകുറഞ്ഞതും ആണ്. എന്തായാലും പുതിയ എക്‌സ്1നെ പരിചയപ്പെടാം.

പുതിയ എക്‌സ്1 ന്റെ ഉയരം 5.3സെന്റിമീറ്ററും വീതി 2.3 സെന്റിമീറ്ററും കൂടുതലാണ്. പക്ഷെ പഴയതിനേക്കാളും ചെറിയ കാര്‍ ആണിത്. ബോണറ്റ് ചെറുതാണ്. പഴയ കാറില്‍ നിന്ന് വ്യത്യസ്തമായി ക്യാബ് ഫോര്‍വേഡ് ഡിസൈനാണുള്ളത്. അതായത് യാത്രക്കാര്‍ക്കുള്ള സ്ഥലം കൂടുതലാണെന്നര്‍ത്ഥം. ഡ്രൈവര്‍ ക്യാബിനെല്ലാം സാധാരണ കാറുകളില്‍ നിന്നു വ്യത്യസ്തമായി മുന്നിലേക്ക് അല്‍പം തള്ളിയിട്ടാണ് ഉണ്ടാവുക.

ആദ്യകാല എക്‌സ്1 കാറുകള്‍ പഴയ ബിഎംഡബ്ല്യു 3സീരിസ് ടൂറര്‍ കാറുകളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് പിറന്നത്. പിന്‍ചക്രങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തില്‍ എഞ്ചിന് തിരശ്ചീനമായിട്ടാണ് ആദ്യകാല എക്‌സ് 1 കാറുകളില്‍ പിടിപ്പിച്ചിരുന്നത്. മിനി, ബിഎംഡബ്ല്യു 2 സീരീസ് ആക്ടീവ് ടൂറര്‍ എന്നിവയ്ക്ക് കരുത്തുപകരുന്ന യുകെഎല്‍2 ഷാസിയാണ് പുതിയ കാറിന്. അതി•േലാണ് എഞ്ചിന്‍ പിടിപ്പിച്ചിരിക്കുന്നത്. ആദ്യകാല എക്‌സ്1ല്‍ ഉണ്ടായിരുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനവും മറ്റും ശുദ്ധവാദികള്‍ക്ക് അത്ര ഇഷ്ടമായിരുന്നില്ല. അതില്‍ നിന്നാണ് മുന്‍പത്തേതിനേക്കാളും മെച്ചപ്പെട്ട ക്രോസ് ഓവര്‍ ജനിക്കുന്നത്.

എക്‌സ്1 ന്റെ സ്റ്റൈലിംഗ് നന്നായിട്ടുണ്ട്. ക്യാരക്ടര്‍ ലൈന്‍ നല്ലതുപോലെ പ്രകടമാണ്. അതേ സമയം അത് കാറിന്റെ ബോഡിയുമായി നന്നായി ലയിച്ചുചേര്‍ന്നിട്ടുമുണ്ട്. കാറിന്റെ അനുപാതവും മെച്ചപ്പെട്ടതാണ്. പുതിയ എക്‌സ്1 കാഴ്ചയ്ക്ക് വലിപ്പം തോന്നിക്കും. മസിലുകളോടു കൂടിയ വീല്‍ ആര്‍ച്ചുകളൂും കാറിന്റെ വശത്തെ ബെല്‍റ്റ്‌ലൈനുകളും മികച്ചതാണ്. സാധാരണ ബിഎംഡബ്ല്യു കാറുകളുടെ മുന്‍ഭാഗം അതുപോലെതന്നെ കാത്തുസൂക്ഷിച്ചിരിക്കുന്നു. മാത്രമല്ല, കാഴ്ചയ്ക്ക് വിലകൂടിയതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഓടിക്കുമ്പോള്‍, പലരും ഒരു എക്‌സ് 3 ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. ടെയ്ല്‍ ലാമ്പിലെ വിശദാംശങ്ങള്‍ അപാരമാണ്. ഞങ്ങള്‍ പരീക്ഷണയോട്ടം നടത്തിയ കാറിന്റെ വീല്‍ റിം 18 ഇഞ്ചാണ്. അതും കാറിന്റെ സ്റ്റൈ ലിംഗിനെ സഹായിക്കുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.