തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി

Union minister Maneka Gandhi at the Press conference on one Year Modi Govt in new Delhi on Tuesday. Express Photo by Prem Nath Pandey. 02.06.2015.

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാവണമെന്നാണ് മേനക ഗാന്ധി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നും നാളെ അത് കന്നുകാലികളും പിന്നീട് സ്ത്രീകളും കുട്ടികളുമാകുമെന്നും അവര്‍ വ്യക്തമാക്കി. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ ക്രിമിനലുകളാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ചില വ്യവസായികള്‍ നായ്ക്കളെ കൊന്ന് ഹീറോ ആവാന്‍ ശ്രമിക്കുകയാണെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇവരെ നയിക്കുന്നത് മാനസിക വൈകൃതമാണെന്നും നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അവര്‍ പറഞ്ഞു.

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.