സ്ത്രീകളിലെ മീശ വളര്‍ച്ച തടയാം…

സ്ത്രീകളിലെ മീശ വളര്‍ച്ച തടയാം…

Removing facial hair

പുരുഷന്മാരുടെ സൗന്ദര്യ ലക്ഷണമാണ് മീശ. എന്നാല്‍ മീശ മുളക്കുന്നത് സ്ത്രീകള്‍ക്ക് തികച്ചും അഭംഗിയാണ്. ഇനി മീശ കളയാനായി ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളയേണ്ട. ഇതാ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍....
1. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാലും ചേര്‍ത്ത് ചുണ്ടുകളുടെ മുകള്‍ ഭാഗത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.

2. സ്ത്രീകളിലെ മീശവളര്‍ച്ച തടയാന്‍ ഒരു മുട്ടയുടെ വെള്ളയും ചോളപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് ഗുണംചെയ്യും.

3. കടലമാവും മഞ്ഞള്‍പ്പൊടിയും വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി പുരട്ടുന്നത് അമിത രോമവളര്‍ച്ച തടയും.

4. തൈരും കടലമാവും മഞ്ഞള്‍പ്പൊടിയും തുല്ല്യ അളവിലെടുത്ത് ഒരു പാത്രത്തില്‍ യോജിപ്പിക്കുക. ഈ മിശ്രിതം ചുണ്ടുകള്‍ക്ക് മുകളില്‍ പുരട്ടി 20 മിനിറ്റിന് ശേഷം പതിയെ ചുരണ്ടിക്കളയുക. അനാവശ്യരോമങ്ങള്‍ അകലും.

5. ചുണ്ടുകള്‍ക്ക് മുകളിലെ രോമങ്ങള്‍ അകറ്റാന്‍ നാരങ്ങാനീരും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റാക്കി പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.