ബന്ധുനിയമന വിവാദം: രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഇ.പി ജയരാജന്‍

ബന്ധുനിയമന വിവാദം: രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഇ.പി ജയരാജന്‍

 

jayarajതിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ബന്ധുനിയമനങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് മന്ത്രി രാജി സന്നദ്ധത അറിയിച്ചത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടരിയേറ്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ചര്‍ച്ച നടത്തി. ജയരാജനെതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ബന്ധുനിയമന വിവാദത്തില്‍ ജയരാജനെതിരായ പൊതുതാല്പര്യ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.