വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു

വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു

 

jayarajതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു. ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചത്. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ലെന്ന് വിലയിരുത്തുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗതീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകരാതിരിക്കാനാണ് രാജിയെന്നും തനിക്ക് തെറ്റ് പറ്റിയതായി ജയരാജന്‍ ഏറ്റുപറഞ്ഞെന്നും കോടിയേരി വ്യക്തമാക്കി. രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും യുഡിഎഫിന് കഴിയാതിരുന്ന നിലപാടാണ് ഇടതുമുന്നണി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.