ജയരാജനെ മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് കുമ്മനം രാജശേഖരന്‍

ജയരാജനെ മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് കുമ്മനം രാജശേഖരന്‍

kummanamതിരുവനന്തപുരം: ഇ.പി. ജയരാജനെ മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതി കയ്യോടെ പിടികൂടിയപ്പോളാണ് ജയരാജന്‍ രാജി വെച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. എല്ലാ വകുപ്പുകളിലും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തി നിറച്ചിരിക്കുകയാണെന്നും അഴിമതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.