മിസ് സൗത്ത് ഇന്ത്യ 2017 ഓഡിഷന്
കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ 2017 ഓഡിഷന് തീയതികള്‍ പ്രഖ്യാപിച്ചു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യപ്രായോജകര്‍. കേരള ഓഡിഷന് ഒക്ടോബര്‍ 22ന് കൊച്ചിയിലെ ഹോട്ടല്‍ ബ്യൂമോണ്ട് ദ ഫേണിലും ബാംഗ്ലൂര്‍ ഓഡിഷന് നവംബര്‍ 20ന് ഐറിസ് ബിസിനസ് ഹോട്ടലിലും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഓഡിഷന്റെ ഡ്രസ്സ് കോഡ് ബ്ലാക്ക് കോക്ക് ടെയിലാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് മത്സരത്തിന്റെ മറ്റ് ഓഡിഷനുകള്‍ നടത്തുന്നത്. ഇന്ത്യയുടെ സംസ്കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന 15ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് ആലപ്പുഴ കാമിലോട് കണ്വെന്ഷന് സെന്ററില്‍ നടക്കും.
നിബന്ധനകള്‍
വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’4’ന് മുകളില്‍ ഉയരമുണ്ടാകണം.
അവിവാഹിതയായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.misssouthindia.org