വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന് പിടിവാശിയെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന് പിടിവാശിയെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന് പിടിവാശിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഫീസ് കുറയുമെന്നും ക്രമക്കേട് കാട്ടിയ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ലക്ഷ്മണരേഖ വരച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. സ്വാശ്രയ പ്രശ്‌നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനുള്ളതെന്നും തലവരിപ്പണത്തെക്കുറിച്ച് വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷിക്കുന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കുശേഷം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.