ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

cologne-cathedral-hohenzollern-bridge-germanyമൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഒന്നായ ലിത്വാനിയ സ്ഥിതിചെയ്യുന്നത് ബാള്‍ട്ടിക് കടലിന്റെ തെക്ക്കിഴക്കന്‍ തീരത്താണ്. ലാത്വിയ, ഡെന്‍മാര്‍ക്ക്, ബലാറസ്, സ്വീഡന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ അയല്‍രാജ്യം കൂടിയാണ് ലിത്വാനിയ. അടിസ്ഥാനപരമായി ഈ ബാള്‍ട്ടിക് രാജ്യം, മനോഹരമായ തടാകങ്ങളുടെയും മനംമയക്കുന്ന കൊട്ടാരങ്ങളുടെയും അതിശയിപ്പിക്കുന്ന കാടുകളുടെയും രാജ്യമാണ്. 29 ലക്ഷം പേര്‍ മാത്രമേ ഇവിടെ വസിക്കുന്നുള്ളൂ. ബാള്‍ക്കന്‍ വംശജരാണ് ഇവരില്‍ ഏറെയും.

നേരത്തെ, സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു ഈ രാജ്യം. 1990കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയനില്‍ നിന്നും ഈ രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സോവിയറ്റ് യൂണിയന്‍ രാജ്യം കൂടിയാണ് ലിത്വാനിയ. യൂറോപ്യന്‍ യൂണിയനിലും നേറ്റോയിലും അംഗം കൂടിയാണ് ലിത്വാനിയ. യൂറോസോണിലെ 19ാം അംഗരാജ്യമാണ്. യൂറോ ആണ് ഔദ്യോഗിക കറന്‍സി. മനുഷ്യ വികസന സൂചിക (ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ്) ശരാശരിയേക്കാള്‍ വളരെ ഉയരത്തിലാണ്. ഇതിനര്‍ത്ഥം രാജ്യം അതിവേഗം വളരുന്നുവെന്നാണ്. പൊതുഭാഷ ലാത്വിയയും ലിത്വാനിയയുമാണ്.

രാജ്യത്തെ ഏറ്റവും വികസിതപ്രദേശമായ വില്‍നിയസ് ആണ് തലസ്ഥാനനഗരി. കുറഞ്ഞത് മൂന്ന് നൂറ്റാണ്ടെങ്കിലും മുമ്പ് പണികഴിപ്പിച്ചതാണ് ഈ നഗരമെന്ന് തോന്നും. ശാന്തമായ തൊടികളും പ്രശാന്തമായ പള്ളികളും ഊര്‍ജ്ജസ്വമായ തെരുവുകളും ആണ് ഈ നഗരത്തിന്റെ പ്രധാന ആകര്‍ഷണം. ഏറ്റവും മനോഹരമായ കുറെ യൂറോപ്യന്‍ ഭക്ഷണശാലകള്‍ ഇവിടെ കാണാം. കലാതല്‍പരനാണെങ്കില്‍ വില്‍നിയസിലെ ചില കുലീനമായ ആര്‍ട്ട് ഗ്യാലറികളില്‍ അര്‍ത്ഥവത്തായി സമയം ചെലവഴിക്കാം. നഗരത്തില്‍ അങ്ങേയറ്റം വിലമതിക്കുന്ന ചില നിഗൂഢമായ വിലമതിക്കാനാവാത്ത ഇടങ്ങള്‍ ഉണ്ട്. എപ്പോഴും ആസൂത്രിതമല്ലാത്ത ഒരു യാത്രയാണ് നല്ലത്. ഒരു ഗൈഡിന്റെ പോലും സഹായമില്ലാതെ സ്വതന്ത്രമായി നഗരത്തില്‍ ചുറ്റിയടിക്കുന്നതാണ് നല്ലത്. എന്നിട്ട് തനിയെ കാര്യങ്ങള്‍ കണ്ടെത്തുക.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.