ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

img-20161004-wa0002കൊച്ചി: ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടുകയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. ഫോണുകളെക്കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും വര്‍ദ്ധിക്കുമ്പോഴും മികച്ച രീതിയിലുള്ള സേവനം ലഭ്യമാക്കാന്‍ റിലയന്‍സിന് സാധിക്കുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മാധ്യമമായ യുണീക് ടൈംസിനുണ്ടായ ദുരനുഭവം ജനങ്ങളുമായി ഇവിടെ പങ്കുവെയ്ക്കുന്നു.

 

img-20161004-wa0001ഞങ്ങളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ റിലയന്‍സ് സി.ഡി.എം.എയുടേതായിരുന്നു. ജൂലൈ പകുതിയില്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായതോടെ റിലയന്‍സുമായി ബന്ധപ്പെട്ടപ്പോഴാണ് സി.ഡി.എം.എ വേര്‍ഷനിലുള്ള ലാന്റ് ഫോണുകള്‍ ജി.എസ്.എമ്മിലേക്ക് മാറ്റുകയാണെന്ന അറിയിപ്പ് ലഭിച്ചത്. മുന്നറിയിപ്പുകള്‍ ഒന്നും തന്നെയില്ലാതെയുള്ള ഈ നടപടിയെത്തുടര്‍ന്ന് പഴയ ഫോണിന്റെ അതേ വില കൊടുത്ത് ഓഗസ്റ്റ് 3ന് പുതിയ ഫോണ്‍ വാങ്ങിച്ചു.ആദ്യത്തെ ഫോണ്‍ വാങ്ങിയ പാലാരിവട്ടത്തെ കസ്റ്റമര്‍ സെന്റര്‍ അടച്ചു പൂട്ടിയ നിലയിലായിരുന്നതിനാല്‍ കലൂരുള്ള സെന്ററില്‍ നിന്നാണ് പുതിയ ഫോണ്‍ വാങ്ങിയത്. പഴയ സി.ഡി.എം.എ നമ്പര്‍ മാറാതെ തന്നെ ജി.എസ്.എമ്മിലേക്ക് 15 ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്നായിരുന്നു വാഗ്ദാനം. പുതിയ ഫോണ്‍ ആക്ടീവ് ആകുന്നതുവരെ പഴയ നമ്പര്‍ കോള്‍ ഫോര്‍വേഡ് ചെയ്തുതരാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാഴ്‌വാക്കാകുകയായിരുന്നു. നാളിതേവരെ ഫോണ്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഉപയോഗശൂന്യമായ രണ്ട് കണക്ഷനുകളുടെയും വാടകയിനത്തില്‍ 109.13 രൂപയും 96.45 രൂപയും ടാക്‌സും ചേര്‍ത്ത് 236 രൂപ വീതമാണ് രണ്ടു മാസമായി ഞങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്തരത്തില്‍ സി.ഡി.എം.എ ഉപഭോക്താക്കളില്‍ നിന്ന് ഓരോ മാസവും വാടകയിനത്തില്‍ ലക്ഷക്കണക്കിന് രൂപ ഈടാക്കി പകല്‍ക്കൊള്ള നടത്തുകയാണ് റിലയന്‍സ്.

 

r-comഎറണാകുളത്തെ റിലയന്‍സ് സര്‍വ്വീസ് സെന്ററുകളില്‍ മുക്കാലും തന്നെ നിലവില്‍ അടച്ചു പൂട്ടിയ നിലയിലാണ്. നമ്പറുകളും പ്രവര്‍ത്തന രഹിതമാണ്. ഒടുവില്‍ ലഭ്യമായ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ വ്യക്തമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. കണക്ഷനുകളുടെ ആക്ടിവേഷനും ഡീആക്ടിവേഷനും സംബന്ധിച്ച സംശയങ്ങള്‍ക്കും പരാതികള്‍ക്കും വേണ്ടിയാണ് കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. ഫോണിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനായി അവര്‍ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ റിലയന്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ചുവെന്നാണ് മറുപടി ലഭിച്ചത്. റിലയന്‍സിന്റെ നിരുത്തരവാദിത്വപരമായ ഇത്തരം നടപടികള്‍ ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെയാകെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം എവിടെ നിന്ന് ലഭ്യമാകുമെന്ന വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത് റിലയന്‍സിന്റെ ഉത്തരവാദിത്വവും അത് ലഭിക്കേണ്ടത് ഉപഭോക്താവിന്റെ അവകാശവുമാണ്.

ഒരു മാധ്യമസ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവമാണിത്. ഇത്തരത്തിലുള്ള അനുഭവം നിങ്ങള്‍ക്കുമുണ്ടായിട്ടുണ്ടെങ്കില്‍ പ്രതികരണങ്ങളും അഭിപ്രായങ്ങളും കമന്റായി രേഖപ്പെടുത്തുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.