ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്…

ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്…

1നിങ്ങള്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ രക്തയോട്ടം കുറയുകയും ഹൃദയത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഹൃദയ രോഗങ്ങള്‍ക്ക് കാരണമാവും.

ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യതയും ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാണപ്പെടുന്നു. പാന്‍ക്രിയാസ് ഉയര്‍ന്ന തോതില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതു മൂലമാണിത്.

കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് വന്‍കുടലിലെ കാന്‍സറിനും കാരണമാവുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാനും സാധ്യത ഏറെയാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളെ സ്ഥിരം അലട്ടിക്കൊണ്ടിരിക്കും.

ശക്തമായ നടുവേദനയും ശരീര വേദനയും സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാണപ്പെടുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.