ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

vilniusമനുഷ്യന്‍ തന്നെ സൃഷ്ടിച്ച ഒരു വലിയ സ്മാരകമാണ് ‘ഹില്‍ ഓഫ് ക്രോസ്’. ഇത് സ്ഥിതിചെയ്യുന്നത് സ്യാവുലിയെയില്‍ ആണ്. ഒരു പര്‍വ്വതത്തിന്റെ മുകളില്‍ മനുഷ്യര്‍ കഴിഞ്ഞ കുറെക്കാലമായി പ്രാര്‍ത്ഥനകളോടെ കൊണ്ടിട്ട കുരിശുകളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. ഓരോ കുരിശിനും ഒട്ടേറെ കഥകള്‍ പറയാനുണ്ടാകും. ചെറിയ കുരിശുതൊട്ട് ഭീമാകാരനായ കുരിശ് വരെ ഇവിടെ ഉണ്ട്. പുതുതായി വിവാഹിതരായവര്‍ അവരുടെ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇവിടെ കുരിശുകൊണ്ട് വെക്കണം എന്ന ഒരു വിശ്വാസമുണ്ട്.

ബാള്‍ട്ടിക് തീരപ്രദേശം വീതികുറഞ്ഞ മണല്‍തീരമാണ്. ലിത്വാനിയയുടെ തീരദേശം എന്നത് രാജ്യത്തിന്റെ തെക്കന്‍പ്രദേശങ്ങളിലാണ്. മഞ്ഞുകാലത്ത്, തീരദേശം എന്നത് വിജനമായ ഇടങ്ങളാണ്. ഒരു മനുഷ്യജീവിയേയും കണ്ടുമുട്ടില്ലെന്ന ഉറപ്പോടെ ഇവിടെ മണിക്കൂറുകളോളം നടക്കാം. തീരദേശങ്ങളില്‍ മണല്‍ക്കൂനകളും ഗോത്രഗ്രാമങ്ങളും ഏകാന്തബീച്ചുകളും കണ്ടറിഞ്ഞ് അലയാം. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഈ തീരദേശങ്ങള്‍ സജീവമാകും. ചില സ്വകാര്യ എഴുത്തുകാര്‍ക്ക് ഈ തീരദേശങ്ങളില്‍ കോട്ടേജുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അവര്‍ പറയുന്നത് ഈ തീരങ്ങള്‍ക്ക് ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനും സര്‍ഗ്ഗാത്മകതയേയും ചിന്തകളേയും ബലപ്പെടുത്താനും കഴിവുണ്ടെന്നാണ്.

ട്രക്കായ് ഹിസ്റ്റോറിക്കല്‍ നാഷണല്‍ പാര്‍ക്കിലേക്കുള്ള ഹ്രസ്വയാത്ര ഏറ്റവും പേരുകേട്ട പകല്‍യാത്രയാണ്. ഈ യാത്രയില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ തടാകങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. ഗോതിക് ഐലന്റ് കാസിലിലേക്ക് എത്താനുള്ള നടപ്പാലം മുറിച്ചുകടക്കുന്ന യാത്ര ഗംഭീരമാണ്. ലിത്വാനിയയുടെ ചരിത്രം പഠിക്കാനുള്ള ഏറ്റവും മാതൃകാപ്രദേശമാണ് ട്രക്കായ് ചരിത്ര മ്യൂസിയം. ഇവിടെയുള്ള നദികള്‍ കാല് കൊണ്ട് തുഴഞ്ഞുപോകാവുന്ന ബോട്ടില്‍ അനുഭവിച്ചറിയുന്നത് മറക്കാനാവാത്ത അനുഭവമാകും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.