മിസ് സൗത്ത് ഇന്ത്യ – ഔദ്യോഗിക അറിയിപ്പ്

മിസ് സൗത്ത് ഇന്ത്യ – ഔദ്യോഗിക അറിയിപ്പ്

_mg_3476കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന സൗന്ദര്യ മത്സരമാണ് മിസ് സൗത്ത് ഇന്ത്യ. ഔദ്യോഗിക ട്രേഡ് മാര്‍ക്കോട് കൂടി 15 വര്‍ഷമായി നടത്തുന്ന മത്സരത്തില്‍ ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സൗന്ദര്യ മത്സര രംഗത്ത് ഇതിനകം തന്നെ ഖ്യാതി നേടിയ മിസ് സൗത്ത് ഇന്ത്യ എന്ന പേര് പലരും ദുരുപയോഗം ചെയ്യാറുണ്ട്. ബാംഗ്ലൂരില്‍ നടക്കുന്ന പ്രാദേശിക സൗന്ദര്യ മത്സരമായ മിസ്റ്റര്‍ ആന്റ് മിസ് സൗത്ത് ഇന്ത്യ മത്സരത്തിലെ ജേതാവ് ഇട്ടി ആചാര്യയും ഇത്തരത്തില്‍ ഒരു വ്യക്തിയാണ്. മിസ് സൗത്ത് ഇന്ത്യ എന്ന പേരില്‍ ഇട്ടി ആചാര്യ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ഈ വ്യക്തിയുമായോ മിസ്റ്റര്‍ ആന്റ് മിസ് സൗത്ത് ഇന്ത്യ മത്സരവുമായോ ഔദ്യോഗിക മിസ് സൗത്ത് ഇന്ത്യക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാര്‍ത്ഥ മോഹത്തോടെയുള്ള ഇത്തരം പ്രവൃത്തികള്‍ മൂലം സൗന്ദര്യമത്സര രംഗത്തെ വിശ്വസ്ത നാമമായ മിസ് സൗത്ത് ഇന്ത്യയുടെ പേരിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. നിലവാരം പ്രചരണങ്ങള്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മോഡലിംഗ്- സിനിമാ രംഗത്ത് സജീവമായ ചെന്നൈ സ്വദേശിനി മീര മിതുന്‍ ആയിരുന്നു 2016ലെ മിസ് സൗത്ത് ഇന്ത്യ. ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമൂണ്‍ റിസോര്‍ട്ടില്‍ ജനുവരി 9നായിരുന്നു മത്സരം നടന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.