സ്ത്രീകള്‍ക്ക് ചില സൗന്ദര്യവിദ്യകള്‍

സ്ത്രീകള്‍ക്ക് ചില സൗന്ദര്യവിദ്യകള്‍

_mg_8016പ്രകൃതിദത്ത സൗന്ദര്യം എന്നത് ഒരു വരദാനമാണ്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാറ്റി ഉപയോഗിച്ചാല്‍ പോലും അത് ലഭിക്കുകയില്ല. പക്ഷെ സ്ത്രീകള്‍ എപ്പോഴും ഈ പ്രകൃതിദത്ത സൗന്ദര്യത്തിന്റെ രഹസ്യവും അതിന് വേണ്ടിയുള്ള മേക്കപ്പ് ഐഡിയകളും എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീകള്‍ പലപ്പോഴും അടുക്കളയിലെ പ്രകൃതിദത്തമായ ആഹാരസാധനങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ചില സൗന്ദര്യവര്‍ധക പൊടിക്കൈകള്‍ പ്രയോഗിക്കാറുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള വഴിതേടുമ്പോള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകള്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ:
മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുമ്പോള്‍

തിളക്കവും കാന്തിയുമുള്ള ചര്‍മ്മത്തിന് നല്ല മോയ്‌സ്ചറൈസറും മില്‍ക് ക്ലെന്‍സറും ആവശ്യമാണ്. പക്ഷെ വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ മോയ്‌സ്ചറൈസറും മില്‍ക് ക്ലെന്‍സറും മുഖത്ത് ചുളിവുകള്‍ വീഴ്ത്തുമെന്നറിയുക. അത് നിങ്ങള്‍ക്ക് പ്രായമേറിയ ലുക്കാണ് നല്‍കുക. നിങ്ങളുടെ മുഖത്തിന് ഒരു ആവരണം നല്‍കി ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് തടയുകയാണ് മോയ്‌സ്ചറൈസര്‍ ചെയ്യുന്നത്. മോയ്‌സ്ചറൈസറില്‍ ആല്‍ഫ ഹൈഡ്രോക്‌സില്‍ ആസിഡുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. പലരും മോയ്‌സ്ചറൈസറായി പലതരം ഓയിലുകള്‍ മുഖത്ത് പുരട്ടാറുണ്ട്. എണ്ണകള്‍ മുഖത്തെ എണ്ണമയമാക്കാന്‍ മാത്രമേ സഹായിക്കു അല്ലാതെ മുഖചര്‍മ്മത്തെ ജലാംശം നഷ്ടപ്പെടുന്നതില്‍ നിന്നും രക്ഷിക്കില്ല.
സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍

സണ്‍സ്‌ക്രീന്‍ ചര്‍മ്മത്തെ ക്യാന്‍സറില്‍ നിന്നുവരെ രക്ഷിക്കാന്‍ പര്യാപ്തമാണെന്നറിയുക. നിങ്ങളുടെ ചര്‍മ്മത്തെ തകര്‍ക്കുന്ന സൂര്യതാപത്തില്‍ നിന്ന് അതിനെ രക്ഷിക്കുക എന്ന ധര്‍മ്മമാണ് സണ്‍സ്‌ക്രീന്‍ ചെയ്യുന്നത്. സണ്‍സ്‌ക്രീന്‍ നിങ്ങള്‍ക്ക് മുഖകാന്തി പകരുമെന്ന് മാത്രമല്ല ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയും.

ക്ലെന്‍സര്‍ ഉപയോഗിക്കുമ്പോള്‍

സോപ്പും വെള്ളവും ഉപയോഗിച്ച് മുഖം കഴുകുന്നതിന് പകരം നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ ദിവസവും മുഖം കഴുകുന്നത് നല്ലതാണ്. ഇത് മുഖത്തെ തിളക്കവും ഫ്രഷ്‌നസും നിലനിര്‍ത്തും.
പുറത്തെ വായുവിലും പൊടിയിലും അനാവരണം ചെയ്യപ്പെടുന്ന നിങ്ങളുടെ മുഖചര്‍മ്മത്തില്‍ മുഖക്കുരുക്കള്‍ ഉണ്ടാകാനും മുഖചര്‍മ്മം വരണ്ടുപൊട്ടാനും സാധ്യതയുണ്ട്. എന്നാല്‍ നല്ലൊരു ക്ലെന്‍സര്‍ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താനും കാന്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.