സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല

chennithalaതിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. അടുത്ത വര്‍ഷം ഫീസ് 10 ലക്ഷം ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാനേജ്‌മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് ഒരുക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ പ്രശ്‌നം സങ്കീര്‍ണമായിട്ടും ബിജെപി ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും യഥാര്‍ഥ പ്രതിപക്ഷം ആകുമെന്ന് പ്രഖ്യാപിച്ചവര്‍ സര്‍ക്കാരിന്റെ കൊള്ളയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.