നെല്ലിപ്പുളി അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിപ്പുളി അര കിലോ
വെളുത്തുള്ളി രണ്ട് തുടം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉലുവ ഒരു ടേബിള്‍ സ്പൂണ്‍
കടുക് രണ്ട് ടീസ്പൂണ്‍
കായം അര ടേബിള്‍ സ്പൂണ്‍
വിനാഗിരി ആവശ്യത്തിന്
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിപ്പുളി ഉപ്പു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് വെളുത്തുള്ളിയും വഴറ്റാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഉപ്പുചേര്ത്തുവച്ച നെല്ലിപ്പുളി ചേര്‍ത്ത് ഇളക്കുക. അല്‍പ്പസമയം വഴറ്റിയ ശേഷം കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കാം. ചൂടാറിയ ശേഷം വിനാഗിരി ചേര്‍ത്തിളക്കാം.
Photo Courtesy : Google/ Images may be subjected to copyright