ജിയോ തരംഗം ചതിക്കുഴിയോ?

ജിയോ തരംഗം ചതിക്കുഴിയോ?

jioകൊച്ചി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി വമ്പന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോ സിം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ആധാര്‍ നമ്പറും വിരലടയാളവും നല്‍കി ജിയോയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ആസ്വദിക്കുമ്പോള്‍ നാം സ്വയം വില്പനച്ചരക്കാവുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ രേഖകള്‍ നല്‍കുന്നത് നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും റിലയന്‍സ് ജിയോക്ക് കൈമാറുന്നതിന് തുല്ല്യമാണ്. ആധാര്‍ ബില്‍ ലോക്‌സഭ അംഗീകരിച്ചതോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യമാണ് ഇനി നിലവില്‍ വരുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ആധാര്‍ നിര്‍ബന്ധമാക്കുന്ന കാലം വിദൂരമല്ല. അത്ഭുതപ്പെടുത്തുന്ന അണ്‍ലിമിറ്റഡ് പ്ലാനുകളുമായി സൗജന്യമായി ലഭിക്കുന്ന ജിയോക്കുവേണ്ടി മുകേഷ് അംബാനി ഒരുലക്ഷത്തി നാല്‍പതിനായിരം കോടി രൂപ നിക്ഷേപിച്ചതിനു പിന്നില്‍ മറ്റു ചില കണക്കുകൂട്ടലുകള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൗജന്യമായി ലഭിക്കുന്ന ജിയോ സിമ്മിനു വേണ്ടി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ കൂടിയാണ് കൈമാറുന്നതെന്ന വസ്തുത നാം ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ സുരക്ഷയ്ക്കു വേണ്ടി സൗജന്യങ്ങള്‍ക്ക് പിന്നിലുള്ള ചതിക്കുഴികളെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.