ഫിദല്‍ കാസ്ട്രോ അന്തരിച്ചു
ഹവാന: ക്യൂബന്‍ വിപ്ലവ നായകന് ഫിദല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ക്യൂബന്‍ സമയം രാത്രിു 7.30നായിരുന്നു അന്ത്യം. ലോക കമ്മ്യൂണിസ്റ്റ് നേതാവും വിപ്ലവാചാര്യനുമായിരുന്ന അദ്ദേഹം ആറു തവണ ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1965 മുതല്‍ 2011 വരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹമാണ് ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്തത്. ക്യൂബന്‍ പ്രസിഡന്റും സഹോദരനുമായ റൗള്‍ കാസ്ട്രോയാണ് ഫിദല്‍ കാസ്ട്രോയുടെ മരണ വിവരം അറിയിച്ചത്.
Photo courtesy : Google /images may be subject to copyright