ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

5916833803_5ef059bba0_bക്രൂരമായ ആക്രമണങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പലകുറി പാത്രമായ രാജ്യമാണ് ഹെയ്തി. ഓരോ തവണയും ദൃഢനിശ്ചയത്തിലൂടെ അവര്‍ അപകടങ്ങളെ അതിജീവിച്ചു. കരീബിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഈ രാജ്യം 2010ല്‍ ദാരുണമായ ഒരു ഭൂമികുലുക്കത്തെ നേരിട്ടു. പതിനായിരക്കണക്കിന് ജനങ്ങളാണ് അന്ന് മരിച്ചത്. ലക്ഷക്കണക്കിന് പേര്‍ അവരുടെ ജ•സ്ഥലത്ത് നിന്നും തൂത്തെറിയപ്പെട്ടു. തങ്ങളുടെ പോയകാലത്തെ അഭിമാനം സംരക്ഷിക്കാന്‍ ഹെയ്തിക്കാര്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവും കാണിക്കുന്നു. ഒരളവുവരെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇപ്പോള്‍ പഴയ ലാറ്റിനമേരിക്കന്‍ രാജ്യം ഒരു പുനരുജ്ജീവനകാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്.

ഭാഗ്യത്തിന്, ഈ ദുരന്തങ്ങള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്തിനെ തകര്‍ത്തിട്ടില്ല. ചരിത്രം, കല, സംസ്‌കാരം, പ്രകൃതി സൗന്ദര്യം എന്നിവ കണക്കിലെടുത്താല്‍ ഹെയ്തി ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ്. ആഫ്രിക്കന്‍ സ്വഭാവങ്ങളും സാംസ്‌കാരിക രീതികളും ആണ് ഈ രാജ്യത്തിന് സ്വന്തമായിട്ടുള്ളത്. ഇവരുടെ സംഗീതത്തിലും വാസ്തുശില്‍പകലയിലും ഭക്ഷണത്തിലും ആഫ്രിക്കയുടെ അടയാളങ്ങളുണ്ട്.

കൊളംബസാണ് 1942ല്‍ ഈ ദ്വീപിനെ കണ്ടെത്തിയത്. ടെയ്‌നോ സമൂഹമാണ് ഇതിലെ താമസക്കാര്‍. സ്‌പെയിനിലെ ശക്തികളും മറ്റ് ചില പാശ്ചാത്യ ശക്തികളും ഈ ഭൂമിയെ ആക്രമിച്ചു വിഭവങ്ങള്‍ കൊള്ളയടിച്ചു. അവര്‍ തദ്ദേശീയരെ അടിച്ചമര്‍ത്തി. അവരെ അടിമകളാക്കി. അവര്‍ ഒട്ടേരെ പേരെ ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്നു. അവരെ അടിമജോലിക്കാരാക്കി വെച്ചു. ഈ അടിമകള്‍ കൊളോണിയല്‍ ഭരണസംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഹെയ്തിയില്‍ നിന്നും പാശ്ചാത്യശക്തികള്‍ക്ക് ഒട്ടേറെ സമ്പത്ത് നേടിക്കൊടുക്കുകയും ചെയ്തു.

പിന്നീട്, ഫ്രഞ്ച് വിപ്ലവത്തിനിടയില്‍ ഹെയ്തിയിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. അത് സാവധാനത്തില്‍ ബാഹ്യശക്തികളെ തകര്‍ക്കുകയും അടിമസമ്പ്രദായം തുടച്ചുനീക്കുകയും ചെയ്തു. ലാറ്റിനമേരിക്കയിലും കരീബിയന്‍ പ്രദേശത്തും രൂപം കൊണ്ട ആദ്യ സ്വതന്ത്രരാജ്യമായിരുന്നു ഹെയ്തി. അത് 1804ല്‍ ആണ് രൂപം കൊണ്ടത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.