ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

gp_ile-a-vache_009_0മസീ ഡി ഗ്വാബ, ഹെയ്തി ലളിതകലകളുടെ മ്യൂസിയം എന്നിവ സന്ദര്‍ശിച്ചാല്‍ ഹെയ്തിയുടെ സംസ്‌കാരം, കല, ചരിത്രം എന്നിവ അറിയാനാകും. യാത്രക്കാരുടെ ആത്മാവിലേക്കാണ് പലപ്പോഴും ഹെയ്തി പതിയുക. അതിനാല്‍ ഈ ഓര്‍മ്മകള്‍ എന്നെന്നും മായാതെ കിടക്കുന്നു.

യാത്രക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് ബര്‍ബന്‍കോര്‍ട്ട് റം ഡിസ്റ്റിലറി. റം നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെക്കുറിച്ചും വിശദമാക്കുന്നതാണ് ഈ യാത്ര. ബര്‍ബന്‍കോര്‍ട്ട് റം ഒരിക്കല്‍ രുചിച്ചാല്‍ പിന്നെ രുചി നാവില്‍ നിന്നും മായില്ല.

സമാധാനത്തോടെ കുറെ സമയം ചെലവഴിക്കാന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങിയാല്‍ മതി. അവിടുത്തെ റെസ്റ്റോറന്റുകളില്‍ ഭക്ഷണം രുചിക്കാം. പെഷന്‍വില്ലയാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. ഇവിടെ റെസ്റ്റോറന്റുകള്‍, തെരുവ് കടകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ കാണാം. ഷോപ്പിംഗിന് പറ്റിയ നഗരമാണിത്. ഏതാനും സാംസ്‌കാരിക സ്ഥാപനങ്ങളും ഈ നഗരത്തിലുണ്ട്.

കരീബിയയിലേക്കുള്ള യാത്ര ഒരിക്കലും ചെലവ് കുറഞ്ഞ യാത്രയല്ല. ഹെയ്തിയിലേക്കുള്ള ട്രിപ്പും വിലകൂടിയ ട്രിപ്പാണ്. പക്ഷെ ചെലവേറിയതായാലും ഈ രാജ്യത്തേക്ക് ഒരു രണ്ടാം യാത്രയ്ക്കും നിങ്ങള്‍ മടിക്കില്ല. സ്വര്‍ഗ്ഗത്തെ അന്വേഷിച്ചിറങ്ങുന്നവര്‍ ഹെയ്തിയിലേക്ക് ഒരു യാത്ര നടത്തിയാല്‍ മതി.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.