ദിലീപും കാവ്യയും വിവാഹിതരായി
കൊച്ചി: സിനിമാതാരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് രാവിലെ 9മണിക്കും 10 മണിക്കുമിടയിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസകളും വേണമെന്ന് ദിലീപ് പറഞ്ഞു. ഇരു താരങ്ങളുടെയും അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ജയറാം, മീര ജാസ്മിന്, മേനക, ചിപ്പി, ജോമോള്‍, ധര്മ്മജന് ബോള്‍ഗാട്ടി, ജനാര്ദ്ദനന്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകരായ സിദ്ദിഖ്, നാദിര്‍ഷ, ഷാജി കൈലാസ്, സുരേഷ് ബാബു തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Photo courtesy : Google /images may be subject to copyright