ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

ഹെയ്തി: കരീബിയയിലെ സ്വര്‍ഗ്ഗം

0674ae1a43b656fe9471657315f79d1eചരിത്രം വായിക്കുന്നതിങ്ങനെ; ‘തുസെയിന്റ് ലോവെര്‍ച്ചര്‍ എന്ന അടിമ മിലിറ്ററി ഓഫീസറുടെ ത്യാഗവും ആത്മവിശ്വാസവും അടിമകളുടെ സമൂഹത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റി.’ ചില രാഷ്ട്രീയപ്രശ്‌നങ്ങളും പ്രകൃതിദുരന്തവും അടുത്തിടെ നേരിട്ടെങ്കിലും ലാറ്റിന്‍ അമേരിക്കയിലെ ശക്തമായ രാഷ്ട്രങ്ങളില്‍ ഒന്നാണിത്. ലാറ്റിന്‍ യൂണിയനിലെ അംഗവും കൂടിയാണ് ഹെയ്തി.

ഈ രാജ്യം സന്ദര്‍ശിക്കാന്‍ പുറപ്പെടുംമുമ്പ്, ഇവിടുത്തെ രാഷ്ട്രീയ, ആരോഗ്യ, സാമൂഹ്യസ്ഥിതിവിശേഷങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കേണ്ടതുണ്ട്. ഈയിടെ അമേരിക്ക നല്‍കിയ മുന്നറിയിപ്പില്‍ സിക്ക രോഗത്തിന്റെ ഭീഷണിയുള്ളതിനാല്‍ ഹെയ്തി ഗര്‍ഭിണികളായ യാത്രക്കാര്‍ക്ക് പറ്റിയ സന്ദര്‍ശനസ്ഥലമല്ലെന്ന് പറയുന്നു.
പക്ഷെ ഈ രാജ്യത്തെ ജനങ്ങള്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ മികച്ചവരാണ്. ജമൈക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ അയല്‍രാജ്യങ്ങളേക്കാള്‍ സമാധാനം നിറഞ്ഞ രാജ്യമാണിത്. ഹെയ്തിയുടെ ഭക്ഷണവും പാനീയങ്ങളും പ്രത്യേകവും രുചികരവുമാണ്. അരിയാഹാരം, കടല്‍വിഭവങ്ങള്‍, സോസുകള്‍ എന്നിവയാണ് ഹെയ്തി പാചകത്തിന്റെ പ്രധാന ഘടകങ്ങള്‍. ലോകത്തിലെ ഏറ്റവും രുചിയേറിയ മാങ്ങകളും ഇവിടെ ലഭിക്കും. വിഭവസമൃദ്ധമായ സദ്യയ്ക്ക് ഒപ്പം വിളമ്പുന്ന ബര്‍ബന്‍കോര്‍ട്ട് റം വിശേഷമാണ്. ഇത് ഹെയ്തിയുടെ മണ്ണില്‍ നിര്‍മ്മിക്കുന്ന റം ആണ്.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രം സിറ്റാഡെല്ല ലാ ഫെറിയറും സാന്‍സ് സോസിയും ആണ്. പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അടിമവിപ്ലവത്തിന്റെ വിജയത്തിനെ പ്രതിഫലിപ്പിക്കുന്നു. യുനെസ്‌കോ ഈ കോട്ടയെ ലോക പൈതൃകകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇത് എക്കാലത്തും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന സന്ദര്‍ശനമായിരിക്കും.

ലബാഡി, അമിഗ എന്നീ ദ്വീപുകള്‍ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളുടെ പ്രകൃതിഭംഗി നിങ്ങളുടെ മനസ്സിനെ അലിയിക്കും. ഈ പ്രദേശങ്ങള്‍ മനോഹരമായ ബീച്ചുകളാല്‍ നിറഞ്ഞിരിക്കുന്നു. സ്‌നോര്‍ക്കലിംഗ് തുടങ്ങിയ ഒട്ടേറെ കടല്‍ സാഹസികതകള്‍ നിങ്ങള്‍ക്ക് ഇവിടെ ചെയ്യാനാവും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.