സൗന്ദര്യരംഗത്തെ രൂപകല്പന – എലിസബത്ത് ചാക്കോ

സൗന്ദര്യരംഗത്തെ രൂപകല്പന – എലിസബത്ത് ചാക്കോ

_c1a5044എലിസബത്ത് ചാക്കോ. ഈ പേര് പെട്ടെന്നൊന്നും ഓര്‍മ്മിപ്പിക്കുന്നില്ലെങ്കിലും, കല്‍പന ഇന്റര്‍നാഷണല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന പേര് കേരളീയര്‍ക്ക് സുപരിചിതമായിരിക്കാം. കാരണം കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ ആദ്യത്തെ ബ്യൂട്ടിപാര്‍ലറാണിത്.

ഈ ബ്യൂട്ടിപാര്‍ലറിന് പിന്നിലെ നായിക എലിസബത്ത് ചാക്കോ വാസ്തവത്തില്‍ കാലത്തിന് മുന്നേ സഞ്ചരിച്ച വ്യവസായ സംരംഭകയായിരുന്നു. സൗന്ദര്യസംരക്ഷണ മേഖലയിലെ വാണിജ്യസാധ്യത കണ്ടെത്തിയ ആദ്യ വനിതാസംരംഭകയും ഇവര്‍ തന്നെ. ദീര്‍ഘദര്‍ശിയായ ഇവര്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മിടുക്കിയായ ഒരൂ ബിസിനസ് സംരംഭക കൂടിയാണ്.

ബ്യൂട്ടീപാര്‍ലര്‍ എന്ന പദം കേരളത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന ഒരു കാലത്ത്, സൗന്ദര്യവര്‍ധനയ്ക്കായി പേരിന് ഒന്നോ രണ്ടോ ക്രീമുകള്‍ മാത്രമുള്ള വിപണിയില്‍ അവര്‍ പുതിയൊരു ലോകം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടു. പുതിയ സൗന്ദര്യസംസ്‌കാരത്തിന്റെ ലോകം.

‘സൗന്ദര്യസംരക്ഷണത്തിനു വേണ്ടി ഏറെ പണവും സമയവും ചെലവഴിക്കുന്നവരാണ് സ്ത്രീകള്‍. കാരണം ഇന്ന് സ്ത്രീകള്‍ക്ക് പണം ചെലവഴിക്കുന്നതിന് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ ഞാന്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുമ്പോള്‍ സ്ഥിതി അങ്ങനെയല്ല.’ ബ്യൂട്ടി ബിസിനസില്‍ 36 വര്‍ഷത്തെ അനുഭവപരിചയമുള്ള എലിസബത്ത് ഓര്‍മ്മിക്കുന്നു. മസൂറിയിലെ ബ്രിട്ടീഷ് ഓക്‌ഗ്രോവ് സ്‌കൂളിലും ദില്ലിയിലെ ജീസസ് മേരി കോളേജിലും പഠിച്ച അവര്‍ പിന്നീട് യുഎസില്‍ നിന്നാണ് രണ്ടുവര്‍ഷത്തെ ഇലക്ട്രോളിസിസ് ആന്റ് കോസ്മറ്റോളജി പഠനം പൂര്‍ത്തിയാക്കിയത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.