ഷോര്‍ട് ഹെയറില്‍ സ്‌റ്റൈലാവാം

ഷോര്‍ട് ഹെയറില്‍ സ്‌റ്റൈലാവാം

_mg_6735സ്ത്രീയ്ക്ക് തലമുടി മനോഹരമായ കര്‍ട്ടന്‍ പോലെയാണ്. അത് അവളുടെ മുഖസൗന്ദര്യത്തെ അലങ്കരിക്കുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും നിറത്തിനെ അടിസ്ഥാനമാക്കിയും ഒരാളുടെ സൗന്ദര്യബോധത്തിന്റെ സ്വഭാവമനുസരിച്ചും സ്റ്റൈലുകള്‍ മാറുന്നു. നീളം കുറഞ്ഞ തലമുടിയെ സാധാരണ വിമര്‍ശനബുദ്ധിയോടെയാണ് സമൂഹം പൊതുവെ കണക്കാക്കുന്നത്. സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാനഭാഗം നീളം കൂടിയ തലമുടിയാണെന്നാണ് കരുതപ്പെടുന്നത്. മികച്ച രീതിയില്‍ അടുക്കിവെച്ചാല്‍ നീളം കുറഞ്ഞ തലമുടിയും ഒരു നല്ല സമ്പത്താണ്. ഇനി പറയാന്‍ പോകുന്നത്, നീളം കുറഞ്ഞ തലമുടി സംരക്ഷിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ചില പൊടിക്കൈകള്‍ ആണ്.

ബോ ഉപയോഗിച്ച് ഒതുക്കിവെക്കല്‍: ലളിതവും അതേ സമയം ഫലപ്രദവുമായ മാര്‍ഗ്ഗമാണിത്. മുടി പിന്നിലേക്ക് ചീകിവെക്കുക. പിന്നീട് ഒരു വീതി കൂടിയതോ കുറഞ്ഞതോ ആയ ബോ ധരിക്കുക. മുടി കാറ്റില്‍ പാറി വന്ന് നിങ്ങളുടെ കാഴ്ചയെ മറക്കാതിരിക്കാനാണിത്. അത് നിങ്ങളുടെ മുഖത്തിന് ഗൗരവവും മുഖശ്രീയും നല്‍കും. തലമുടി ഭംഗിയില്‍ ഒതുക്കിവെക്കാന്‍ പൊതുവേ ഉപയോഗിക്കുന്ന ലളിതവും ഫലപ്രദവുമായ രീതിയാണിത്.

പോണി: മുടി കെട്ടുപിണയാതിരിക്കാന്‍ എപ്പോഴും ചീകിവെക്കണം. തലമുടിയില്‍ പാതി താഴേക്ക് ചീകിവെക്കുകയും മുകളിലിരിക്കുന്ന മറ്റേ പാതി പോണി ടെയിലായി കെട്ടിയൊതുക്കുകയും വേണം. ഹെയര്‍ ക്ലിപ്പുപയോഗിച്ച് സൗകര്യമനുസരിച്ച് കെട്ടിവെക്കാം.

സ്ലൈഡ് ഉപയോഗിക്കാം: സ്‌കൂള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന സാധാരണ ഹെയര്‍ സ്റ്റൈലാണിത്. ആകര്‍ഷകമായ നിറങ്ങളിലുള്ള സ്ലൈഡുകള്‍ ഉപയോഗിച്ച് ചെവിയുടെ ഇരുവശത്തുമായി ഒതുക്കമില്ലാതെ കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കാം. അത് ഒരു ആധുനിക ലുക്ക് നല്‍കും.

വശങ്ങളിലേക്കൊതുക്കാം: തീരെ ചെറിയ തലമുടിയുള്ളവര്‍ക്ക് ഈ ശൈലി ഉപയോഗിക്കാം. മുടിയെല്ലാം ഒരു വശത്തേക്ക് ചീകിയൊതുക്കുക. മറ്റേ വശത്ത് അല്‍പം തലമുടി മാത്രം ബാക്കിവെച്ചാല്‍ മതി. മുടി ഒതുങ്ങിക്കിടക്കാന്‍ ഹെയര്‍ ജെല്‍ ഉപയോഗിക്കാം. ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുള്ള ഏറ്റവും നല്ല ശൈലിയാണിത്.

ചുരുളാക്കി ഒതുക്കിവെക്കാം: പേളി മാണി ഉപയോഗിക്കുന്ന പെര്‍ഫെക്ട് ശൈലിയാണിത്. നൂഡില്‍സിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തലമുടി ചുരുട്ടി കെട്ടുപിണച്ച് ഒതുക്കിവെക്കാം. മുഖത്തിന് ചുറ്റുമായി അത് തുറന്ന് വെക്കാം. പിന്‍ഭാഗം ക്ലിപ്പോ ബോയോ ഉപയോഗിച്ച് ഒതുക്കിവെക്കാം. ഇതോടെ മുഖം കൂടുതല്‍ ആകര്‍ഷകമാകും.

ഈ കേശാലങ്കാരങ്ങള്‍ വാരാന്ത്യങ്ങളെ കൂടുതല്‍ ആഹ്ലാദത്തോടെ ചെലവിടാന്‍ നിങ്ങളെ സഹായിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.