എം.എം.മണി വൈദ്യുതി മന്ത്രിയായി അധികാരമേല്‍ക്കും

എം.എം.മണി വൈദ്യുതി മന്ത്രിയായി അധികാരമേല്‍ക്കും

 

9414e8cf-5f45-45d8-8cee-cd0c9e9b0e40-800x600_cതിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയായി അധികാരമേല്‍ക്കും. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഞായറാഴ്ച എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. രാജിവെച്ച മുന്‍മന്ത്രി ഇ.പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ-കായിക വകുപ്പുകളുടെ ചുമതല മന്ത്രി എ.സി മൊയ്തീനുനല്‍കും. നിലവില്‍ സഹകരണ വകുപ്പ് മന്ത്രിയാണ് എ.സി മൊയ്തീന്‍. കൂടാതെ നിലവിലെ വൈദ്യുതി മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് സഹകരണം, ടൂറിസം വകുപ്പുകളും ലഭിക്കും. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി ജയരാജന്‍ രാജിവെച്ചതോടെയാണ് മന്ത്രിസഭയില്‍ ്അഴിച്ചുപണി വേണ്ടി വന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.