അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പിണറായി വിജയന്‍

അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നടത്തരുതെന്നും അവിടം പ്രത്യേക സംഘടനകളുടെ കേന്ദ്രങ്ങളാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആയുധനിര്‍മാണവും ബോംബ് നിര്‍മാണവും തടയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുമെന്നും ഇതിനായി സമാധാന സമിതികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.