മുന്തിരി വൈന്‍
ആവശ്യമുള്ള സാധനങ്ങള്‍
കറുത്ത മുന്തിരി നാല് കിലോ
പഞ്ചസാര നാല് കിലോ
വെള്ളം നാല് ലിറ്റര്‍
ഗോതമ്പ് ഒരു പിടി
യീസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള രണ്ട് മുട്ടയുടേത്
പഞ്ചസാര കരിക്കാനുള്ളത് മുക്കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മുന്തിരി നന്നായി ഞെരടിയ ശേഷം പഞ്ചസാര, ഗോതമ്പ് എന്നിവ ചേര്‍ത്ത് ഒരു ഭരണിയിലാക്കുക. വെള്ളമൊഴിച്ച് യീസ്റ്റും മുട്ടപതച്ചതും ചേര്‍ത്ത് 21 ദിവസം ഭരണിയില്‍ മൂടിക്കെട്ടി വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണി തുറന്ന് ഇളക്കുക. 21ാം ദിവസം വൈന്‍ ഊറ്റിയെടുത്തശേഷം ഭരണി വൃത്തിയാക്കി വീണ്ടും ഭരണിയില്‍തന്നെ ഒഴിച്ച് 21 ദിവസം കൂടി അടച്ചുവയ്ക്കുക. ശേഷം പഞ്ചസാര കരിച്ചത് ചേര്‍ത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം.
Photo Courtesy : Google/ images may be subject to copyright