നോട്ട് മാറ്റം: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി

നോട്ട് മാറ്റം: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി

prime-minister-of-india-narendra-modiന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും പാവങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി ചരിത്രപരമായ നിലപാടാണ് എടുത്തതെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇരുവരും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അതേസമയം നോട്ട് പിന്‍വലിക്കലിലുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായമറിയാന്‍ നമോ ആപ്പിലൂടെ സര്‍വേ നടത്തുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളെല്ലാവരും സര്‍വ്വേയില്‍ പങ്കെടുത്ത് അഭിപ്രായവും നിര്‍ദേശവും അറിയിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.