സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന ബിജെപി നേതാക്കളുടെ അഭിപ്രായം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് കള്ളപ്പണക്കാര്‍ക്ക് വിളയാടാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹരണ ബാങ്കുകളില്‍ നിയമപരമായ പരിശോധനകള്‍ക്ക് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായ മാനദണ്ഡങ്ങളോടെയാണ് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവയെ തെറ്റായി ചിത്രീകരിക്കാന്‍ പാടില്ലെന്നും പിണറായി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.