പുരികങ്ങള്‍ സുന്ദരമാക്കാം

പുരികങ്ങള്‍ സുന്ദരമാക്കാം

how-to-shape-eyebrows-by-yourselfകണ്ണുകള്‍ക്ക് മുകളില്‍ വ്യത്യസ്തമായ പുരികങ്ങളാണ് സ്ത്രീകള്‍ക്ക് ഉള്ളത്. ചിലരുടേത് തീരെ നേര്‍ത്ത പുരികങ്ങളാണെങ്കില്‍ മറ്റ് ചിലരുടേത് കട്ടിപ്പുരികങ്ങള്‍ ആണ്. ദീപിക പദുക്കോണിന്റെയും പ്രിയങ്ക ചോപ്രയുടെയും പുരികങ്ങള്‍ നോക്കൂ. പുരികങ്ങള്‍ അവരുടെ സൗന്ദര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് കാണാം.
ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും വൈകാരികതയെക്കുറിച്ചും പുരികങ്ങള്‍ ഒരുപാട് പറയാതെ പറയും. ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ ജ്വലിക്കുന്ന കണ്ണുകളിലാണെങ്കില്‍ പുരികങ്ങളെ സുന്ദരമാക്കുന്ന മേക്കപ്പ് അത്യാവശ്യമാണ്. നിങ്ങളുടെ പുരികങ്ങള്‍ മികച്ചതാക്കുന്നതിന് പിന്നില്‍ ക്ഷമയും വൈദഗ്ധ്യവും ആവശ്യമാണ്. മികച്ച പുരികങ്ങള്‍ ഒരുക്കാന്‍ ഒരു പാട് തെറ്റും തിരുത്തും ആവശ്യമാണ്. ആരെയും കൊതിപ്പിക്കുന്ന പുരികങ്ങള്‍ ഒരുക്കാന്‍ വേണ്ട പ്രധാന ഘട്ടങ്ങള്‍ ഇവിടെ വിവരിക്കാം:

1. ത്രെഡിങ്: വിദഗ്ധരാണ് ത്രെഡിങ് ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ചിലര്‍ ഈ ജോലി സ്വയം ചെയ്യും. അതിനായി അവര്‍ ട്വീസറുകള്‍ ഉപയോഗിച്ച് ഷേപ്പ് ചെയ്യാന്‍ തുടങ്ങും. പുരികങ്ങള്‍ക്ക് കൃത്യമായ ഷേപ്പുകള്‍ നല്‍കണം. പുരികങ്ങള്‍ രണ്ടും താരതമ്യം ചെയ്താല്‍ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാകും. കൂടുതല്‍ നല്ലത് ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി വാക്‌സ് ഉപയോഗിച്ച് ഷേപ്പ് ചെയ്യുന്നതാണ്.

2.ഔട്ട്‌ലൈന്‍: പുരികങ്ങളില്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിക്കണം. കറുപ്പോ തവിട്ടുനിറമോ ഉള്ള ഐ ബ്രോ പെന്‍സില്‍ ഉപയോഗിക്കാം. നിങ്ങളുടെ പുരികത്തിന്റെ ഏറ്റവും കറുത്ത ഭാഗത്തിലൂടെ വരയ്ക്കണം. ഒരിയ്ക്കലും അത് ഔട്ട്‌ലൈന്റെ പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വരയ്ക്കുന്നത് പരക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. കാരണം കനത്ത പുരികങ്ങളില്‍ കൂടുതലായി മഷി പരന്നാല്‍ കാഴ്ചയ്ക്ക് നന്നല്ല.

3. ബ്രഷിംഗ്: പുരികങ്ങള്‍ നന്നായി ബ്രഷ് ചെയ്യണം. പുരികത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഷി പരക്കുന്നതിനായി നല്ലതുപോലെ ബ്രഷ് ചെയ്യാന്‍ മറക്കരുത്. ഇക്കാര്യത്തിന് കൈവിരലുകള്‍ ഉപയോഗിക്കരുത്. കാരണം മഷി പരക്കാനേ അത് വഴിവെക്കൂ. മഷി പരന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം വെള്ളത്തില്‍ പഞ്ഞി മുക്കി കൃത്യമായി തുടയ്ക്കണം.

4.ഹൈലൈറ്റ്: പുരികങ്ങള്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് കൃത്യമായി ഹൈലൈറ്റ് ചെയ്യണം. പക്ഷെ ഇത് എല്ലാ പുരികങ്ങളിലും ആവശ്യമില്ല. പുരികങ്ങള്‍ക്ക് താഴെയായി പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് പുരികങ്ങള്‍ ട്രിം ചെയ്തത് മൂലമുണ്ടാകുന്ന പാടുകള്‍ മറയ്ക്കാന്‍ നല്ലതാണ്.

5.വളഞ്ഞ പുരികങ്ങള്‍ക്ക്: ആദ്യം പുരികങ്ങള്‍ സെറ്റ് ചെയ്യുക. അത് കഴിഞ്ഞാല്‍ ജെല്‍ ഉപയോഗിച്ച് പുരികങ്ങള്‍ നേരെ നിര്‍ത്തുക. പുരികങ്ങള്‍ വളഞ്ഞതായി അതുപോലെ ദിവസം മുഴുവന്‍ നില്‍ക്കാന്‍ ജെല്‍ സഹായിക്കും.

കാണാന്‍ ഭംഗിയുള്ള പുരികങ്ങള്‍ ഉണ്ടാക്കാന്‍ നല്ല ക്ഷമ ആവശ്യമാണ്. പക്ഷെ നല്ല റിസള്‍ട്ട് കിട്ടിയാല്‍ ആ ദിവസം മുഴുവന്‍ നിങ്ങളെ അത് തൃപ്തിപ്പെടുത്തും.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.