നരേന്ദ്ര മോദി തുഗ്ലക്കിന്റെ ആശാനായി മാറിയെന്ന് വി.എസ് അച്യുതാനന്ദന്‍

നരേന്ദ്ര മോദി തുഗ്ലക്കിന്റെ ആശാനായി മാറിയെന്ന് വി.എസ് അച്യുതാനന്ദന്‍

vsതിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ തലതിരിഞ്ഞ നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുഗ്ലക്കിന്റെ ആശാനായി മാറിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയ ശേഷം പാര്‍ലമെന്റില്‍ വരാന്‍ പോലും മോദി മര്യാദ കാണിച്ചില്ലെന്നും വി.എസ് വ്യക്തമാക്കി.വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ക്യൂ നില്‍ക്കുമെന്നും അന്ന് അവര്‍ മോദിയുടെ നെഞ്ചത്ത് ചാപ്പ കുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന് മറവില്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ എല്‍.ഡി.എഫ് നടത്തിയ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.