നോട്ട് നിരോധനം: ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ വേദനിക്കുന്നുവെന്ന് പ്രധാനമന്ത്രി

നോട്ട് നിരോധനം: ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ വേദനിക്കുന്നുവെന്ന് പ്രധാനമന്ത്രി

mamata-banerjee-a-bestselling-author-at-kolkata-book-fair_310114094008ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതുമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ വേദനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം നല്ലതാണെന്നും ഇന്ത്യയിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷവും പാവങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടെന്നും കള്ളപ്പണക്കാര്‍ക്കാണ് ഉറക്കം നഷ്ടപ്പെട്ടതെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവരാണ് നോട്ട് നിരോധനത്തെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
തീരുമാനത്തെ ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ പിന്നില്‍ നിന്നും കുത്തുകയാണെന്നും നോട്ട് മാറ്റം പിന്‍വലിക്കണമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസിപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.