താന് രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണെന്ന് നരേന്ദ്ര മോദി
പനാജി: താന് രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ പോരാടാനാണ് ജനങ്ങള് ആവശ്യപ്പെട്ടതെന്നും പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. നോട്ടുകള് പിന്വലിച്ചതിനെത്തുടര്ന്നുള്ള പ്രതിസന്ധി ഡിസംബര് 30നകം പരിഹരിച്ചില്ലെങ്കില് രാജ്യത്തെ ജനങ്ങള് നല്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരാണെന്നും ഇന്ത്യ വിട്ടുപോയ പണം തിരികെ എത്തിക്കുക എന്നത് സര്ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു. ഇത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമാണെന്നും ജനങ്ങള്ക്കു നല്കിയ വാഗ്ദാനങ്ങള് പാലിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഗോവയില് മോപ്പ ഗ്രീന്ഫീല്ഡ് എയര്പോര്ട്ടിന്റെ ശിലാസ്ഥാപനം നിര്വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo courtesy : Google /images may be subject to copyright

