മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ശിവസേന

മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ശിവസേന

uddhav-650മുംബൈ: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. മോദിക്ക് മനക്കരുത്ത് ഉണ്ടെങ്കില്‍ സ്വിസ് ബാങ്കുകളിലെ കള്ളപ്പണങ്ങളില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുവാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്നും ഉദ്ധവ് താക്കറെ വിശദമാക്കി. അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശിവസേന ഒപ്പമുണ്ടാവുമെന്നും എന്നാല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ നരേന്ദ്ര മോദിയെ അതിയായി വിശ്വസിക്കുന്നുണ്ടെന്നും അവരിലെ വിശ്വാസത്തെ തകര്‍ത്താല്‍ ആഘാതം വലുതായിരിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നല്‍കി. എ.ടി.എമ്മുകളില്‍ നിന്നും പണം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പണം മാറാനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും താക്കറെ ആവശ്യപ്പെട്ടു.

 

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.