നോട്ട് നിരോധനം ഭീകരര്‍ക്ക് തിരിച്ചടിയായെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ഭീകരര്‍ക്ക് കനത്ത തിരിച്ചടിയായെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നോട്ട് നിരോധനം മൂലം ഭീകരരും ഹവാല ഏജന്‍സികളുമാണ് കുടുക്കിലായതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരും തീവ്രവാദികളുമെല്ലാം ഭയപ്പെടുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ നീക്കത്തെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും വ്യക്തമാക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കിയതെന്നും സാധാരണക്കാര്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Photo Courtesy : Google/ images may be subject to copyright