ഇരട്ടത്താടി ഒഴിവാക്കാം

ഇരട്ടത്താടി ഒഴിവാക്കാം

 

beautiful-face-of-cute-girl-wallpaperപ്രായമേറുമ്പോള്‍ അതല്ലെങ്കില്‍ ശരീരഭാരം കൂടുമ്പോള്‍ മുഖത്തിനുണ്ടാകുന്ന സ്വാഭാവിക മാറ്റമാണ് ഡബിള്‍ ചിന്‍ അഥവാ ഇരട്ടത്താടി. താടിയെല്ലിന് താഴെ ഇടതൂര്‍ന്ന് മാംസം വന്ന് നിറയുമ്പോള്‍ താടിയ്ക്ക് താഴെയായി മാംസളമായ, തൂങ്ങിക്കിടക്കുന്ന ഒരു രണ്ടാം താടിയും രൂപംകൊള്ളുന്നു- ഇതാണ് ഇരട്ടത്താടി. ഒരു ശരീരവൈകല്യം പോലെ എല്ലാവരും ഇരട്ടത്താടിയെ വെറുക്കുന്നു. അതില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നു. ശരീരത്തിന്റെ അമിതഭാരമാണ് ഇരട്ടത്താടിയുടെ പ്രധാന വില്ലനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത് ഒഴിവാക്കാന്‍ വാസ്തവത്തില്‍ ശസ്ത്രക്രിയയുടെ ആവശ്യമൊന്നുമില്ല. കൃത്യമായി ജിമ്മില്‍ പോയി ചില പ്രത്യേക വ്യായാമമുറകള്‍ ശീലിച്ചാല്‍ ഇരട്ടത്താടി താനേ ഓടിയൊളിച്ചുകൊള്ളും. ചിലര്‍ക്ക് പാരമ്പര്യമായി ഇരട്ടത്താടി കിട്ടാറുണ്ട്. ചില ശസ്ത്രക്രിയകള്‍ വഴി ഇതിനെ ഇല്ലാതാക്കാമെങ്കിലും അത് കീശ കാലിയാക്കുന്ന ഏര്‍പ്പാടാണ്. അതുകൊണ്ട് ശസ്ത്രക്രിയാ മാര്‍ഗ്ഗം ഒഴിവാക്കി വീട്ടില്‍ തനിയെ ചെയ്യാവുന്ന ചില കുറുക്കുവിദ്യകളിലൂടെ ഇരട്ടത്താടിയെ പമ്പ കടത്താം.

ശരിയായ ഭക്ഷണക്രമവും വ്യായാമവും മൂലം അമിതമായ ശരീരഭാരം കുറയ്ക്കുന്നതുവഴി ഇരട്ടത്താടി താനേ അലിഞ്ഞുപോകും. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ശരീരത്തിന്റെ കൊഴുപ്പ് മൊത്തമായി കുറയ്ക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയുന്നതിനനുസരിച്ച്, ആദ്യം മുഖത്തുനിന്നുള്ള അധികകൊഴുപ്പ് അപ്രത്യക്ഷമാകാന്‍ തുടങ്ങും. ദിവസേനയുള്ള ഭക്ഷണപ്പട്ടികയില്‍ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ചിട്ടപ്പെടുത്തണം. കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, കൊഴുപ്പുകുറഞ്ഞ മാംസം(ചിക്കന്‍, കൊഴുപ്പ് നീക്കിയ റെഡ് മീറ്റ്, ടര്‍ക്കി എന്നിവ), പഴങ്ങള്‍, പച്ചക്കറികള്‍, സമ്പൂര്‍ണ്ണധാന്യങ്ങള്‍ എന്നിവയ്ക്ക് ശരീരത്തിലെ അനാവശ്യകൊഴുപ്പുകളെ നീക്കാന്‍ സാധിക്കും. അമിതമായ കൊഴുപ്പും ഉപ്പും പഞ്ചസാരയും കഴിയുന്നത്ര ഒഴിവാക്കാന്‍ നോക്കണം. അമിതമായ കൊഴുപ്പ് നീക്കം ചെയ്യാന്‍ നമ്മള്‍ അകത്താക്കുന്ന ഭക്ഷണത്തിലൂടെ ശരീരം പിടിച്ചെടുക്കുന്ന കലോറിയേക്കാള്‍ കൂടുതല്‍ വ്യായാമത്തിലൂടെ കത്തിച്ചുകളയാന്‍ നോക്കണം. ഇതിന് കളിയിലൂടെയോ വ്യായാമത്തിലൂടെയോ നടത്തത്തിലൂടെയോ ശരീരം വിയര്‍ക്കണം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.