ഇരട്ടത്താടി ഒഴിവാക്കാം

ഇരട്ടത്താടി ഒഴിവാക്കാം

7ed721b5dfe42e8772de4a7f54748136ച്യൂയിംഗ് ഗം കഴിയ്ക്കുന്നത് ഇരട്ടത്താടി ഒഴിവാക്കാന്‍ നല്ലതാണ്. കാരണം അത് താടിയ്ക്കും മുഖപേശികള്‍ക്കും നല്ല വ്യായാമം നല്‍കും. പഞ്ചസാര ചേര്‍ക്കാത്ത ച്യൂയിംഗമാണ് കൂടുതലായി നിര്‍ദേശിക്കപ്പെടുന്നത്. ഇത് മോണയ്ക്കും പല്ലുകള്‍ക്കും ബലവും നല്‍കും. ച്യൂയിംഗം ചവയ്ക്കുന്നതുവഴി ഇരട്ടത്താടിയ്ക്ക് കാരണമായ കൊഴുപ്പ് കുറയുമെന്ന് മാത്രമല്ല, മുഖത്തെ ചര്‍മ്മത്തില്‍ കൂടുതല്‍ ഉന്‍മേഷം തുടിച്ചു നില്‍ക്കും. ശരീരത്തെ പ്രത്യേക പോസുകളില്‍ നിര്‍ത്തിക്കൊണ്ടുള്ള യോഗ പോലുള്ള വ്യായാമമുറകളും അഭ്യസിക്കുന്നത് നല്ലതാണ്. അങ്ങനെയുള്ള പോസുകള്‍ ഇരട്ടത്താടിയെ ജനശ്രദ്ധയില്‍പ്പെടാതെ ഒളിപ്പിച്ചു നിര്‍ത്തും. അത് താടിയിലെ പേശീബലം കൂട്ടും. ഇതുവഴി താടിക്ക് കീഴില്‍ കൊഴുപ്പടിയുന്നത് തടയാനാകും. അതുപോലെ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ശരീരത്തിന്റെ തെറ്റായ പോസുകളെ നേരെയാക്കുന്ന കസേരകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും ഉപദേശിക്കപ്പെടുന്നു. നമ്മുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത കൂട്ടാനുള്ള കൊക്കോ ബട്ടറും ഇരട്ടത്താടിയെ തടയാനുള്ള ഫലപ്രദമായ സിദ്ധൗഷധമാണ്.

ഗോതമ്പ് വിത്തില്‍ നിന്നുള്ള എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് ഇരട്ടത്താടിയെ തടയാനും മുഖത്തിന് പഴയ ആകൃതി തിരിച്ചെടുക്കാനും നല്ലതാണ്. ചര്‍മ്മം കൂടുതല്‍ ഉറപ്പുള്ളതാക്കാനും ഇത് സഹായിക്കുമെന്ന് മാത്രമല്ല, ചര്‍മ്മത്തിന് സുലഭമായി പോഷണവും നല്‍കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചര്‍മ്മത്തില്‍ എണ്ണ പ്രയോഗിക്കണം. നല്ല ഫലം ലഭിക്കണമെങ്കില്‍ രാത്രി ഇത് കഴുകിക്കളയാതിരിക്കണം. ചര്‍മ്മം ഉറപ്പുള്ളതാക്കാന്‍ മുഖത്തും താടിയിലും മുട്ടയുടെ വെള്ളക്കരു ഒരു മാസ്‌ക് പോലെ തേച്ചുപിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഈ ഒറ്റമൂലി നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ളക്കരു, ഒരു ടേബിള്‍ സ്പൂണ്‍ വീതം പാല്‍, തേന്‍, ലെമണ്‍ ജ്യൂസ്, ഏതാനും തുള്ളി പെപ്പര്‍മിന്റ് (കര്‍പ്പൂരതുളസി) എന്നിവ കലര്‍ത്തി മുഖത്തെ ചര്‍മ്മത്തില്‍ പുരട്ടി അരമണിക്കൂറോളം വെറുതെ വിടുക. പിന്നീട് ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയണം. ദിവസേന ഇത് ചെയ്താല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും.

ഗ്ലിസറിന്‍ ഉപയോഗിച്ചുണ്ടാക്കുന്ന പ്രകൃതിദത്ത മാസ്‌കും നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, അര ടേബിള്‍ സ്പൂണ്‍ ബാത്ത് സാള്‍ട്ട്, റോസ് വാട്ടറിന്റെ ഏതാനും തുള്ളികള്‍ എന്നിവ കലര്‍ത്തി കഴുത്തിലും താടിയിലും പുരട്ടി ഏതാനും മിനിട്ടുകള്‍ വെറുതെ വിടുക. അപ്പോള്‍ ചര്‍മ്മം ഇതിനെ വലിച്ചെടുക്കും. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. നല്ല ഫലം ലഭിക്കാന്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഇത് ശീലമാക്കണം.
താടികൊണ്ടുള്ള വ്യായാമവും മുടങ്ങാതെ ചെയ്യാം. മുഖത്തേയും കഴുത്തിലേയും താടിയെല്ലിലെയും പേശികള്‍ നീട്ടാനും കരുത്തുറ്റതാക്കാനും ഇതിലൂടെ സാധിക്കും. താടിയിലെയും കഴുത്തിലെയും പേശികളുടെ പിടിത്തവും പോയിക്കിട്ടും. ഗ്രീന്‍ ടീയും നല്ലതാണ്. ഫലപ്രദമായ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ വേഗം കൂട്ടാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. ദിവസേന വൈറ്റമിന്‍ ഇ കഴിക്കുന്നതും ഉപകാരപ്രദമാണ്. വൈറ്റമിന്‍ ഇ ധാരാളമുള്ള പ്രകൃതിദത്ത ഉല്‍പന്നങ്ങളായ പച്ച ഇലക്കറികള്‍, ഗോതമ്പ് വിത്തില്‍ നിന്നെടുത്ത എണ്ണ, പാല്‍ ഉല്‍പന്നങ്ങള്‍, കുത്തരി, ബാര്‍ളി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.